Flash News

കേരളത്തിലെ മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ്



തിരുവനന്തപുരം: കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ബയോ-ടോയ്‌ലറ്റ് ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. കേരളമാകെ ഗ്രീന്‍ കോറിഡോറായി മാറ്റും. റെയില്‍വേയ്ക്ക് കേരളത്തിലുള്ള ഭൂമിയില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ചെയര്‍മാന്‍ അംഗീകരിച്ചു. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി കാര്യം പരിശോധിക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it