thrissur local

കേരളത്തിലെ പ്രാദേശിക ഭരണ സംവിധാനം പഠിക്കാന്‍ രാജസ്ഥാനിലെ ബിഡിഒമാര്‍ കിലയില്‍

മുളംകുന്നത്തുകാവ്: കേരളത്തിലെ പ്രാദേശികഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ രാജസ്ഥാനില്‍നിന്നുള്ള അമ്പതംഗ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ (ബിഡിഒ) കിലയിലെത്തി.
കിലയില്‍ ഒരാഴ്ചക്കാലം ഇവര്‍ക്കു വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. കില ഡയറക്ടര്‍ ഡോ.പി പി ബാലനാണ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തത്. രാജസ്ഥാനിലെ ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ട് ജോ.ഡയറക്ടര്‍ ഡോ.രാജീവ് അഗര്‍വാള്‍, അസോസിയേറ്റ് പ്രൊഫ. പ്രവീണ്‍സിങ് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം, തദ്ദേശസ്ഥാപനങ്ങളിലെ വിഭവസമാഹരണം, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, വനിതാ-ശിശുവികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്ന ക്ലാസ്. പ്രൊഫ.ടി രാഘവന്‍, എം കെ രവീന്ദ്രനാഥ്, ടാനി തോമസ്, ഡോ.പീറ്റര്‍ എം രാജ്, ഡോ.ജെ ബി രാജന്‍ തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
സംഘാംഗങ്ങള്‍ ഗ്രൂപ്പുതിരിഞ്ഞ് വിവിധ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് അവിടത്തെ ഭരണരീതികളും വികസനപ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കി വിലയിരുത്തും.
Next Story

RELATED STORIES

Share it