kozhikode local

'കേരളത്തിലെ പോലിസ് അടിയന്തരാവസ്ഥയെക്കാള്‍ മോശമായി നരനായാട്ട് നടത്തുന്നു'

പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പുകൈകാര്യം ചെയ്യുന്ന വര്‍ത്തമാന കാലത്ത് പോലിസ് അടിയന്തരാവസ്ഥയേക്കാള്‍ മോശമായ രീതിയില്‍ നരനായാട്ടു നടത്തുകയാണെന്ന് വി ടി ബല്‍റാം എംഎല്‍എ. കസ്റ്റഡിയിലും ലോക്കപ്പിലും മനുഷ്യനെ പച്ചക്ക് കൊല്ലുന്ന രീതിയാണ് എല്‍ഡിഎഫിന്റെ ആഭ്യന്തര നയം. എല്ലാം ഇങ്ങനെയാണ് ശരിയാക്കുന്നതെന്നറിയുമെങ്കില്‍ അന്നേ ഒരു വഴിക്കാക്കാമായിരുന്നുവെന്ന് ഇടതു സഹയാത്രികരും മുന്നണിയിലെ മറ്റു ഘടകകക്ഷികളും പറയാന്‍ ശ്രമിക്കുകയാണ്.
സര്‍വ മേഖലകളിലും തികഞ്ഞ പരാജയം മാത്രമാണ് ഈ സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന ഭരണക്കാര്‍ പ്രതികരിക്കാന്‍ പോലും ജനങ്ങളെ ശേഷിയില്ലാത്തവരാക്കി മാറ്റി. പൊതുജന സമൂഹത്തിന്റെ അടങ്ങാത്ത പ്രതിഷേധം അലയടിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ല. ജനപക്ഷത്ത് നിന്ന് പുതിയ രാഷ്ട്രീയ സംസ്‌ക്കാരം വളര്‍ത്താനും വികസനത്തിന്റെ പാത വെട്ടിതുറക്കാനുമാണ് കോ ണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വി ടി ബല്‍റാം സൂചിപ്പിച്ചു.
ചക്കിട്ടപാറ മണ്ഡലം കോ ണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി യുവജന-വിദ്യാര്‍ത്ഥി സംഗമം ചെമ്പനോടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. പി കെ രാഗേഷ്, എസ് സുനന്ദ്, ജിതേഷ് മുതുകാട് സംസാരിച്ചു.
Next Story

RELATED STORIES

Share it