കേരളത്തിലെ തോല്‍വി; നടപടി വേണമെന്ന് തരൂര്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടിക്ക് പുറമേയുള്ള ചികില്‍സ പോരാ. അഴിമതി ആരോപണങ്ങള്‍ വേണ്ടതുപോലെ പ്രതിരോധിക്കാന്‍ നേതാക്കള്‍ക്കായില്ല. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങി.
സര്‍ക്കാരിന്റെ അവസാന കാലത്തെ ഭൂമി വിവാദവും തിരിച്ചടിയായി. സ്ഥാനാര്‍ഥിനിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും വി എം സുധീരനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടുനിന്നു.
Next Story

RELATED STORIES

Share it