kasaragod local

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പാലം നിര്‍മാണം പുരോഗതിയില്‍

കാസര്‍കോട്: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പാലം നിര്‍മാണം പുരോഗതിയില്‍. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പെരിയയേയും മലയോര പഞ്ചായത്തായ ബേഡഡുക്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കരിച്ചേരി പുഴയില്‍ ആയമ്പാറ ആയംകടവിലാണ് പാലം നിര്‍മാണം പുരോഗമിക്കുന്നത്.
ഓണത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്്. 24 മീറ്ററാണ് പാലത്തിന്റെ ഉയരം. 130 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പാലം എന്ന ബഹുമതി ആയമ്പാറ കടവിന് ലഭിക്കും.
18 കോടി രൂപയാണ് പാലത്തിനും റോഡിനും എസ്റ്റിമേറ്റ് തയ്യാറാക്കിയത്.  പ്രധാന തൂണുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പാലം തുറന്നുകൊടുക്കുന്നതോടെ പെരിയയില്‍നിന്ന് ബേഡകം പഞ്ചായത്തിലേയും അവിടെ നിന്ന് ബന്തടുക്കയിലേക്കുമുള്ള ദൂരം ഗണ്യമായി കുറയും.
Next Story

RELATED STORIES

Share it