palakkad local

കേരളത്തിലെ ഏക രണോല്‍സവം: ചരിത്രപ്രസിദ്ധമായ കൊങ്ങന്‍പട ആഘോഷിച്ചു

ചിറ്റൂര്‍: ചരിത്രപ്രസിദ്ധമായ കൊങ്ങന്‍പട ആഘോഷിച്ചു. മീനചൂടിനേയും പുരുഷാരത്തെയും സാക്ഷിയാക്കി കേരളത്തിലെ ഏക രണോല്‍സവമായ കൊങ്ങന്‍പട ആഷോഷിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിറ്റൂരിന്റെ തനത് ഉല്‍സവമാണ് കൊങ്ങന്‍പട. ചിറ്റൂര്‍ ദേശത്തെ അക്രമിക്കാനെത്തിയ കൊങ്ങ രാജാവിനെ തോല്‍പ്പിച്ചതിന്റെ ഐതിഹ്യസ്മരണയുണര്‍ത്തുന്നതാണ് കൊങ്ങന്‍ പട മഹോല്‍സവം. ഇന്നലെ പുലര്‍ച്ചെ  യുദ്ധസന്ദേശമായ ഓല വായനയും അരത്തിക്കാവ് തീണ്ടലുമോടെയാണ് കൊങ്ങന്‍പടയ്ക്ക് തുടക്കം കുറിച്ചത്.
കാലത്ത്  വാള്‍വെച്ച പാറ അമ്പലത്തില്‍ നിന്ന് ആന വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും. പിന്നിട് അരിമന്ദത്ത് കാവില്‍ പഞ്ചവാദ്യം തായമ്പക എന്നിവയും അരങ്ങേറി. വൈകിട്ട് പഴയനൂര്‍ കാവില്‍ നിന്നും വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ഭഗവതിയും കോലക്കുട്ടികളുടെ എഴുന്നള്ളിപ്പും തട്ടിന്‍മേല്‍ കൂത്തും ചിറ്റൂര്‍ കാവ് വലംവച്ചെത്തി.
പിന്നിട് രാത്രി കൊങ്ങന്റെ ഓല വായനയും അരിമന്ദത്ത് കാവിലെത്തിയുള്ള പടമറിച്ചില്‍, കട്ടില്‍ ശവം എന്നിവയും നടന്നു.  രാത്രി വേട്ടയ്‌ക്കൊരു മകന്‍ കാവില്‍ തായമ്പകയും നടക്കും. രാത്രി വേല പാണ്ടിമേളത്തോടെ കാവു കയറുന്നതോടെ കൊങ്ങന്‍ പട ചടങ്ങുകള്‍ക്ക് താല്‍ക്കാലിക സമാപനമാവും. ഏപ്രിലില്‍ കരിവേലയോടെയാണ് സമാപനമാവുക.
Next Story

RELATED STORIES

Share it