കേരളത്തിലെ ഇരുമുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: എസ്ഡിപിഐ
BY Sumeera SMR13 April 2016 5:13 AM GMT
Sumeera SMR13 April 2016 5:13 AM GMT
കോട്ടയം: കേരളത്തിലെ ഇരു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന എസ്ഡിപിഐ ജില്ലാ തിരഞ്ഞെടുപ്പ് നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കാര്യത്തില്‍ ഇരുകൂട്ടരും തുല്യരാണ്. രാഷ്ട്രീയ ലാഭത്തിനായുള്ള സമരങ്ങളല്ലാതെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായുള്ള എന്തു സമരമാണ് പ്രതിപക്ഷത്തിരുന്ന് ഇടതുപക്ഷം നടത്തിയതെന്നു വ്യക്തമാക്കണം. എല്ലാം ശരിയാക്കാമെന്ന് പറയുന്നവരുടെ യുക്തി മനസ്സിലാവുന്നില്ല.
ഭരണത്തുടര്‍ച്ചയ്ക്കായി വാചാലമാവുന്ന വലതുമുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരില്‍ അഴിമതിയില്പ്പെടാത്തവരെ കണ്ടെത്താന്‍ പ്രയാസമാണ്. രാഷ്ട്രീയ ശത്രുത വര്‍ഗീയ വക്താക്കളായ ബിജെപിയോടാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍ വിഷയാവതരണം നടത്തി.
ജില്ലാ പ്രസിഡന്റ് പി എ അഫ്സല് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് താജുദ്ദീന്, സെക്രട്ടറി സി എച്ച് ഹസീബ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്, ജോ. സെക്രട്ടറി അശ്റഫ് ആലപ്ര, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നവാസ് കോട്ടയം, സെക്രട്ടറി മുഹമ്മദ് സാലി, പ്രവാസിഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സി പി അജ്മല്‍, ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്, സുബൈര്‍ വെള്ളാപ്പള്ളി, ഇസ്മായില്‍ കീഴേടം, പാറത്തോട് പഞ്ചായത്തംഗം കെ യു അലിയാര്, എം എസ് ഷാജി, ജില്ലാ ഖജാഞ്ചി അന്‍സാരി ഈലക്കയം, പി കെ സിറാജുദ്ദീന് ആശംസകള്‍ അര്‍പ്പിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT