ernakulam local

കേരളത്തിലെ ആദ്യ ഇ-യന്ത്ര റോബോട്ടിക് ലാബ് ഫിസാറ്റില്‍



അങ്കമാലി: കേരളത്തിലെ ആദ്യത്തെ ഇ-യന്ത്ര റോബോട്ടിക് ലാബ് ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നാളെ  ഉദ്ഘാടനം ചെയ്യും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഐഐടി മുംബൈയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന 4 ലാബുകളില്‍ കേരളത്തിലെ ആദ്യ ലാബാണ് ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നാളെ ആരംഭിക്കുന്നത്. ഫിസാറ്റിനു പുറമെ ഒറീസ്സയിലും ചത്തീസ്ഖണ്ഡിലും പഞ്ചാബിലുമാണ് ഓരോ ലാബുകള്‍ ഐഐടി മുംബൈ സ്ഥാപിക്കുന്നത്. ലാബ് സ്ഥാപിക്കുന്നതിന് കേരളത്തിലെ മികച്ച എന്‍ജിനീറിങ് കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ എന്‍ജിനീയറിങ് കോളജുകളില്‍ ഒന്നാണ് ഫിസാറ്റ്. കൂടാതെ റോബോട്ടിക് പരിശീലനത്തിന് കേരളത്തിലെ നോഡല്‍ സെന്ററും കൂടിയാണ് ഫിസാറ്റ്.കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും ഐഐടി മുംബൈയുടേയും പരിശീലന പരിപാടികള്‍ക്ക് ഇനി മുതല്‍ നോഡല്‍ സെന്ററായി ഫിസാറ്റ് മാറും. ഇതിന് ഇവിടത്തെ അധ്യാപകര്‍ക്ക് ഐഐടി മുംബൈയില്‍ നിന്നുള്ള വിദഗ്ധരാണ് പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയില്‍ എ ഗ്രേഡോടെ മികച്ച വിജയം കാഴ്ച വച്ച അധ്യാപകര്‍ക്കുള്ള അംഗീകാരപത്രവും ഉദ്ഘാടന സമ്മേളനത്തില്‍ കൈമാറും. നാലു സംസ്ഥാനങ്ങളിലെയും ലാബുകളുടെ ഉദ്ഘാടനം ഒരേ സമയം മുംബൈ ഐഐടി യില്‍ നിന്ന് ഓണ്‍ ലൈന്‍ വീഡിയോ കോള്‍ സംവിധാനത്തിലൂടെ നിര്‍വഹിക്കും. കോളജില്‍ നടക്കുന്ന ചടങ്ങില്‍ കോളജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ അന്തോണി ജോണ്‍സണ്‍, ഖജാഞ്ചി പി ഐ ബോസ്, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്ക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഷീല, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ എസ് എം പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, പ്രോഗ്രാം കോഡിനേറ്ററുമാരായ ബിജോയി വര്‍ഗീസ്, മഹേഷ് സി  പങ്കെടുക്കും.
Next Story

RELATED STORIES

Share it