Flash News

കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരുവനന്തപുരം : പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്നത്. അധികാരവികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നത സ്ഥാനത്താണെന്ന് 201516 ലെ ഇതു സംബന്ധിച്ച കേന്ദ്ര അവലോകനം വിലയിരുത്തി. ഫണ്ട,് ചുമതലകള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണം പ്രത്യേകം അപഗ്രഥനാത്മകമായി. തദ്ദേശഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്തുകളുടെ ഏകോപിത പ്രവര്‍ത്തനവുമാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തത്തക്കവിധം പഞ്ചായത്ത്‌രാജ് സംവിധാനം ശാക്തീകരിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര ലബ്ധിയില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവും മന്ത്രി പ്രകടിപ്പിച്ചു. ബന്ധപ്പെട്ടവരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി ഡോ.മുനീര്‍ അറിയിച്ചു.
ജാഷെഡ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്നും ഏപ്രില്‍ 24 ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. മുനീര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Next Story

RELATED STORIES

Share it