കേരളത്തിന് കൂടുതല്‍ അത്‌ലറ്റുകളെ മല്‍സരിപ്പിക്കാമായിരുന്നു: ഷൈനി വില്‍സണ്‍

കോഴിക്കോട്: ഇന്നലെയാരംഭിച്ച 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനു കൂടുതല്‍ അത്‌ലറ്റുകളെ മ ല്‍സരിപ്പിക്കാമായിരുന്നുവെന്ന് മുന്‍ ഒളിംപ്യനും സംസ്ഥാനത്തിന്റെ അഭിമാനവുമായ ഷൈനി വില്‍സണ്‍ പറഞ്ഞു.
''മേളയെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ഒരേയൊരു പോരായ്മ കേരളത്തിന്റെ അംഗസംഖ്യ കുറവാണെന്നതാണ്. മാക്‌സിമം താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരളം ശ്രമിക്കണമായിരുന്നു. എങ്കിലും ചാംപ്യന്‍പട്ടം കേരളം നിലനിര്‍ത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
മല്‍സരം സ്വന്തം നാട്ടിലാണെന്നത് കേരളത്തിനു കൂടുത ല്‍ മുന്‍തൂക്കം നല്‍കുന്നു. നാട്ടിലെ അനുകൂല കാലാവസ്ഥ യും ഭക്ഷണവുമെല്ലാം താരങ്ങള്‍ക്കു ഗുണം ചെയ്യും.
മാത്രമല്ല മികച്ച ട്രാക്കാണ് ഇവിടുത്തേത്. അതോടൊപ്പം കാണികളുടെ മികച്ച പിന്തുണ യും കൂടി ലഭിക്കുമ്പോള്‍ കേരളത്തിന്റെ കുതിപ്പിനു വേഗം കൂടും''- ഷൈനി ചൂണ്ടിക്കാട്ടി.
''പതിവുപോലെ ഇത്തവണ യും കേരളത്തിനു വെല്ലുവിളിയുയര്‍ത്തുക ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാവും. ത്രോ-ജംപ് ഇനങ്ങളി ല്‍ എന്റെ കാലഘട്ടം മുതല്‍ തന്നെ ഇവരാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്.
അതിന് ഇത്തവണയും മാറ്റം വരാനിടയില്ല. സ്പ്രിന്റ് ഇനങ്ങളിലുള്ള മേല്‍ക്കോയ്മ കേ രളം ഇനിയും തുടരുക തന്നെ ചെയ്യും''- അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it