കേരളത്തിന് ഇരട്ടിമധുരം

നഹാസ് എം നിസ്താര്‍

മോനിഷ് മിന്നി; കേരളം കസറി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഗ്രൂപ്പ് സിയിലെ ത്രില്ലറില്‍ സൗരാഷ്ട്രയ്‌ക്കെതിരേ കേരളത്തിനു നാടകീയ വിജയം. ഒരു ട്വന്റി മല്‍സരത്തിന്റെ മുഴുവന്‍ ആവേശവും കണ്ട പോരാട്ടത്തില്‍ 45 റണ്‍സിന്റെ മികച്ച ജയമാണ് കേരളം കൊയ്തത്. ഇതോടെ കേരളം ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കുയരുകയും ചെയ്തു.
രണ്ടുദിനം ശേഷിക്കെ ജയിക്കാന്‍ 115 റണ്‍സ് മാത്രം ആവശ്യമായിരുന്ന സൗരാഷ്ട്രയെ കേരളം 33.1 ഓവറില്‍ കേവലം 69 റണ്‍സിന് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്രയെ ടീം സ്‌കോറിലേക്ക് 53 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കേരളം അനുവദിച്ചുള്ളൂ.
രണ്ടു താരങ്ങള്‍ മാത്രമാണ് സൗരാഷ്ട്ര നിരയില്‍ രണ്ടക്കം തികച്ചത്. ശൗര്യ സനന്ദിയ 17 റ ണ്‍സെടുത്തപ്പോള്‍ മുന്‍ ഇന്ത്യ ന്‍ താരം ജയ്‌ദേവ് ഉനാട്കട്ട് 15 റണ്‍സിനു പുറത്തായി. അഞ്ചു വിക്കറ്റെടുത്ത കെ എസ് മോനി ഷും രണ്ടു വിക്കറ്റ് വീതം നേടിയ അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവരുമാണ് കേരള ബൗളിങിനു ചുക്കാന്‍ പിടിച്ച ത്. രോഹന്‍ പ്രേമിന് ഒരു വിക്കറ്റ് ലഭിച്ചു.
രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ കടപുഴക്കിയ മോനിഷാണ് കേരളത്തിന്റെ ഹീറോ. ആദ്യ ഇന്നിങ്‌സില്‍ താരം ആറു വിക്കറ്റ് നേടിയിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മോനിഷാണ്. സ്‌കോര്‍: കേരളം 166, 105. സൗരാഷ്ട്ര 157, 69.
മൂന്നാം ദിനത്തിലെ ആദ്യ പന്തില്‍തന്നെ സൗരാഷ്ട്രയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. അവി ബരോട്ടിനെ സന്ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 100ാം രഞ്ജി മല്‍സരം കളിക്കുന്ന ക്യാപ്റ്റന്‍ ജയദേവ് ഷായെ സഞ്ജു സാംസണിന്റെ കൈയില്‍ എത്തിച്ച് സന്ദീപ് കേരളത്തിന് വിജയത്തിലേക്കുള്ള പാത തുറന്നു. പിന്നീടങ്ങോട്ട് കേരളത്തിന്റെ തുറുപ്പ്ചീട്ടായ ഇടംകൈന്‍ സ്പിന്നര്‍ മോനിഷിന്റെ സംഹാരതാണ്ഡവമായിരുന്നു.
ഈ മല്‍സരത്തിലെ 11 വി ക്കറ്റ് നേട്ടത്തോടെ മോനിഷ് ഒരു സീസണില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി. ഈ സീസണിലെ ഏഴു മല്‍സരങ്ങളില്‍ നിന്നും 42 വിക്കറ്റാണ് മോനിഷിന്റെ സമ്പാദ്യം.
1996-97 സീസണില്‍ ബി രാം പ്രകാശ് നേടിയ 41 വിക്കറ്റെന്ന റെക്കോഡാണ് മോനിഷ് തിരുത്തിക്കുറിച്ചത്.

മെഡലുകള്‍ റാഞ്ചി കേരളത്തിന്റെ പടയോട്ടം
റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വീണ്ടും കേരളത്തിന്റെ വിജയാരവം. റാഞ്ചിയി ല്‍ നടന്ന 31ാമത് ജൂനിയര്‍ മീറ്റി ല്‍ 403 പോയിന്റോടെയാണ് തുടര്‍ച്ചയായി നാലാംതവണയും കേരളം ഓവറോള്‍ കിരീടം ചൂടിയത്. 355.5 പോയിന്റ് നേടിയ ഹരിയാനയ്ക്കാണ് രണ്ടാംസ്ഥാനം.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 11 സ്വര്‍ണവും ഒമ്പതു വെള്ളിയും രണ്ട് വെങ്കലവുമടക്കം 22 മെഡലുകള്‍ കൈക്കലാക്കി. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 60 മെഡലുകളാണ് മീറ്റില്‍ കേരളത്തിന്റെ സമ്പാദ്യം. കേരളത്തിന്റെ എന്‍ അബ്ദുല്ല അബൂബക്കര്‍, ജിസ്‌ന മാത്യു, അപര്‍ണ റോയ് എന്നിവരെ വിവിധ വിഭാഗങ്ങളിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
അണ്ടര്‍ 20 വിഭാഗം 4-400 മീ റ്റര്‍ റിലേയില്‍ കേരളം സ്വര്‍ ണം തൂത്തുവാരി. കേരളത്തിന്റെ ആണ്‍കുട്ടികളുടെ ടീമും പെണ്‍കുട്ടികളുടെ ടീമും ഈ യിനങ്ങളില്‍ ഒന്നാമതെത്തുകയായിരുന്നു.
ചൊവ്വാഴ്ച അണ്ടര്‍ 20 100 മീറ്ററില്‍ സ്വര്‍ണം നേടി മീറ്റിലെ വേഗമേറിയ വനിതാ താരമായ എം അഖില ഇന്നലെ 200 മീറ്ററിലും ജേതാവായി ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ജിസ്‌ന മാത്യുവും സ്വര്‍ണം നേടി. ഈ വിഭാഗത്തിന്റെ 400 മീറ്ററിലും ജിസ്‌നയ്ക്കായിരുന്നു സ്വര്‍ണം. 4-100 റിലേയില്‍ സ്വര്‍ണം നേടിയ റിലേ ടീമിലും അംഗമായ ജിസ്‌നയ്ക്ക് ഇതോടെ മീറ്റില്‍ മൂന്ന് സ്വര്‍ണമായി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ അഭിത മേരി മാനുവല്‍, 3000 മീറ്ററില്‍ പി ആര്‍ അലീഷ, ട്രിപ്പിള്‍ജംപില്‍ ആല്‍ഫി ലൂക്കോസ്, 400 മീ ഹര്‍ഡില്‍സില്‍ പി ഒ സയന എന്നിവരും ഇന്നലെ സ്വര്‍ണം കരസ്ഥമാക്കി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെറിന്‍ ജോസഫ് സ്വര്‍ണം നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ സി സിറാജുദ്ദീനും അണ്ടര്‍ 20 ട്രിപ്പിള്‍ജംപില്‍ എന്‍ അബ്ദുള്ള അബൂബക്കറും സ്വര്‍ണം കൊയ്തു.
Next Story

RELATED STORIES

Share it