Kottayam Local

കേരളത്തിന്റെ രോഗാതുരതയ്ക്ക് ജൈവകൃഷി മറുമരുന്ന്: സംവിധായകന്‍ ജയരാജ്‌



കോട്ടയം: കേരളത്തിന്റെ വര്‍ധിച്ചു വരുന്ന രോഗാതുരയ്ക്കുള്ള മറുമരുന്ന് ജൈവകൃഷി മാത്രമാണെന്ന് സുപ്രസിദ്ധ സിനിമാസംവിധായകന്‍ ജയരാജ് പറഞ്ഞു. എംജി  സര്‍വകലാശാലാ രൂപം നല്‍കിയ ജൈവ സാക്ഷരതാ യജ്ഞത്തിന്റെ മുന്നൊരുക്കമായി കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒറ്റാല്‍ സിനിമയ്ക്കായി ആര്‍ ബ്ലോക്കിന്റെ വശ്യത കാമറാകണ്ണുകളിലൂടെ പകര്‍ത്തിയപ്പോള്‍ അന്താരാഷ്ട്ര  സിനിമാ സമൂഹം എന്നെ വാനോളം ഉയര്‍ത്തി.  എന്നാല്‍ കേവലം നൂറ് നിവാസികള്‍ മാത്രമുള്ള ആര്‍ ബ്ലോക്കിലെ ഭൂരിപക്ഷം പേര്‍ക്കും കാന്‍സര്‍ രോഗമാണെന്ന കാര്യം എന്നെ ഞെട്ടിച്ചു.  വിഷമയമായ ആഹാരത്തിലൂടെ രോഗാതുരത വര്‍ദ്ധിച്ചു വരുകയാണ്.  ഇതില്‍ നിന്നൊരു തിരിച്ചു പോക്കിന് വഴിമരുന്നിടാന്‍ എംജി സര്‍വകലാശാല നടത്തുന്ന ശ്രമം ശ്ലാഘനീയമാണ് ജയരാജ് അഭിപ്രായപ്പെട്ടു.   സിന്‍ഡിക്കേറ്റംഗം ഡോ. കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.  രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി ആമുഖ പ്രസംഗം നടത്തി.  സിന്‍ഡിക്കേറ്റംഗളായ പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ. കെ അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.  കോ ഓര്‍ഡിനേറ്റര്‍ ജി ശ്രികുമാര്‍ നന്ദി അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it