Flash News

കേരളത്തിന്റെ നേട്ടം കുറക്കുന്നത് മദ്യം:വിഎം സുധീരന്‍

കേരളത്തിന്റെ നേട്ടം കുറക്കുന്നത് മദ്യം:വിഎം സുധീരന്‍
X


ദുബയ്:  എല്ലാ മേഖലകളിലും പുരോഗമിക്കുന്ന കേരളത്തിന്റെ നേട്ടം കുറക്കുന്നത് മദ്യമാണന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. ദുബയില്‍ നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ഉപയോഗം കുറച്ച്കൊണ്ട് വരികയെന്നതായിരിക്കണം ഏത് സര്‍ക്കാരിന്റെയും ലക്ഷ്യം. ഇതിനായി മദ്യത്തിന്റെ ലഭ്യത കുറച്ച്കൊണ്ട് വരണം. കേരളത്തിന്റെ പുരോഗതിക്ക് മദ്യത്തില്‍ നിന്നും ലഹരിയില്‍ നിന്നുമുള്ള മോചനം അത്യാവശ്യമാണ്. കേരളത്തിന്റെ പുരോഗതിയുടെയും വളര്‍ച്ചയുടെയും കാരണക്കാര്‍ പ്രവാസികളാണ്. പ്രവാസികളുടെ ക്ഷേമ കാര്യത്തിനായി ആരംഭിച്ച പ്രവാസി വകുപ്പ് ഇല്ലാതാക്കിയത് ദു:ഖകരമാണ്. വിമാന കമ്പനികളുടെ കൊള്ളലാഭം ഇപ്പോഴും തുടരുന്നതിനും ഇതു വരെ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മലയാളികള്‍ ഏറ്റവും സന്തോഷകരമായ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഉല്‍ഘാടനം വിവാദങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it