Agriculture

കേരളത്തിന്റെ എല്ലാ ജില്ലകളിലും ജൈവ പച്ചക്കറി കൃഷി നടത്താന്‍ പദ്ധതി

കേരളത്തിന്റെ എല്ലാ ജില്ലകളിലും ജൈവ പച്ചക്കറി കൃഷി നടത്താന്‍ പദ്ധതി
X
[caption id="attachment_88167" align="alignnone" width="600"]ias-organic മുഖ്യമന്ത്രിക്ക് ജൈവ കൃഷി പദ്ധതിയുടെ കരട് രൂപം നല്‍കുന്നു[/caption]

ഷാര്‍ജ: കേരളത്തിന്റെ എല്ലാ ജില്ലകളിലും 15 കോടി രൂപ ചിലവിട്ട് ജൈവ പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുടെ കരട് രൂപം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈഎ റഹീം കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങില്‍ ഇന്‍ഡോ അറബ് ഫ്രണ്ടഷിപ്പ് സാരഥികളായ ബഷീര്‍ ബാബുവും സുധീര്‍ പി നായരും, സിയാദ് സി. പാറ്റൂരും സംബന്ധിച്ചു. ഒരോ ജില്ലയിലും ഒരു കോടി രൂപ വീതം ഇതിലേക്ക് നിക്ഷേപിക്കാമെന്നും ജൈവ പച്ചക്കറി കൃഷിയില്‍ വിദഗ്ദ്ധരായ കര്‍ഷകരോടൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തി നടപ്പിലാക്കാവുന്ന പദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. പറവൂര്‍ വെടിക്കെട്ടപകടത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായത്തിനായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ 15 ലക്ഷം രൂപയുടെ സഹായവും നല്‍കി.
Next Story

RELATED STORIES

Share it