കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് നല്‍കിയ കത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം മറ്റു മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും. ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ ശേഷം നിലപാട് അറിയിക്കാമെന്നു കേന്ദ്ര വിദേശമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചു.
പ്രളയം നാശംവിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നൂതന സാങ്കേതികവിദ്യയും ഒപ്പം വിദഗ്ധ സംഘത്തെയും അയക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ആഴ്ചയാണ് നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുവന്നത്. വിദഗ്ധ ടീമിനെ കേരളത്തിലേക്കയക്കാമെന്നും നിലവിലെ സാഹചര്യം പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്.
നെതര്‍ലന്‍ഡ്‌സില്‍ വെള്ളപ്പൊക്ക സമയത്ത് വിജയിച്ച പദ്ധതികള്‍ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു. നേരത്തെ നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമാക്കിയുള്ള കെപിഎംജി എന്ന ഏജന്‍സി കേരളത്തിനു സാങ്കേതികസഹായം വാഗ്ദാനം ചെയ്തിരുന്നു. പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സി സേവനം സൗജന്യമായി നല്‍കാമെന്നാണ് വാഗ്ദാനം.
Next Story

RELATED STORIES

Share it