കേരളത്തിന്റെ അവസ്ഥ സോമാലിയയെക്കാള്‍ ഭീകരം: സി കെ ജാനു

സുല്‍ത്താന്‍ബത്തേരി: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം യാഥാര്‍ഥ്യമാണന്നും സോമാലിയയെക്കാള്‍ ഭീകരമാണ് നിലവിലെ അവസ്ഥയെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷയും എന്‍ഡിഎ സുല്‍ത്താന്‍ബത്തേരി സ്ഥാനാര്‍ഥിയുമായ സി കെ ജാനു. താന്‍ ഈ ദുരിതജീവിതത്തിന്റെ ഇരയാണ്. കോളനികള്‍ സന്ദര്‍ശിച്ചാല്‍ ഇതു മനസിലാവും. ഇതിനു കാരണം 60 വര്‍ഷം കേരളം ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കാടിനകത്തു വേണമെങ്കില്‍ ദിവസങ്ങളോളം താമസിക്കാം. എന്നാല്‍, കോളനികളില്‍ പോയാല്‍ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന തോന്നലാണുണ്ടാവുക. അത്രയും ദയനീയമായ അവസ്ഥയാണ് അവിടങ്ങളിലുള്ളത്. പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലാണ് കേരളത്തിലെ ഭൂരിപക്ഷം ആദിവാസി കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നത്. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാധവന്‍ മാഷും പങ്കെടുത്തു.
Next Story

RELATED STORIES

Share it