Flash News

കേരളത്തിനെതിരേ കുപ്രചാരണമെന്ന് സീതാറാം യെച്ചൂരി



ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ഭരണപരാജയം മറച്ചുവയ്ക്കാനാണു ബിജെപി കേരളത്തിനെതിരേ പ്രചാരണം നടത്തുന്നതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു തുടക്കമിട്ടതും സമാധാന ശ്രമങ്ങള്‍ക്കു തുരങ്കംവയ്ക്കുന്നതും ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാര ഭീഷണിക്കു മുന്നില്‍ സിപിഎം മുട്ടുമടക്കില്ല. സംഘര്‍ഷങ്ങളിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും സ്വാധീനം ഉറപ്പിക്കുക എന്ന പതിവു തന്ത്രമാണു ബിജെപിയുടേത്. ജനരക്ഷായാത്രയെ ജനങ്ങള്‍ തിരസ്‌കരിച്ചതോടെയാണു യാത്ര മതിയാക്കി അമിത് ഷാ ഡല്‍ഹിയിലേക്കു മടങ്ങിയത്. സംഘപരിവാര ഭീഷണിയില്‍ ഭയക്കുന്നവരല്ല സിപിഎമ്മുകാര്‍. അടിയന്തരാവസ്ഥക്കാലത്തെ ശക്തമായ ആക്രമണങ്ങളെ പോലും നേരിട്ട ചരിത്രമാണു പാര്‍ട്ടിക്കുള്ളത്. ഭീഷണികളെ അതിജീവിച്ച് ഫാസിഷത്തിനെതിരായ പോരട്ടത്തിനു സിപിഎം നേതൃത്വം നല്‍കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it