Flash News

കേരളത്തിനെതിരേ കളിക്കാന്‍ ഭയമുണ്ടെന്ന് കൊല്‍ക്കത്ത കോച്ച്‌



കൊല്‍ക്കത്ത: കേരളത്തിനെതിരെ ആദ്യ മത്സരത്തിന്  അവരുടെ തട്ടകത്തില്‍ ഇറങ്ങുന്നതില്‍ ഭയമുണ്ടെന്ന് കൊല്‍ക്കത്ത എടികെ കോച്ച് ടെഡി ഷെറിങ്ഹാം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കു ലഭിക്കുന്ന ആരാധകരുടെ വലിപ്പമാണ് തനിക്കു ഇന്ത്യയിലേക്കു വരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന ഐ എസ് എല്‍ മീഡിയ മീറ്റിലാണ് ടെഡി ആദ്യ മല്‍സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്.കേരളത്തിന്റെ ഗ്യാലറിയില്‍ 60000തില്‍ അധികന്‍ കാണികള്‍ തന്റെ ടീമിനെതിരെ ആര്‍പ്പു വിളിക്കുന്നുണ്ടാകും എന്നതു കൊണ്ട് തന്നെ അതൊരു പ്രത്യേക അനുഭവം ആയിരിക്കും എന്ന് ടെഡി പറഞ്ഞു. തങ്ങള്‍ക്ക് കൊച്ചി ഗ്യാലറി ഒരു യുദ്ധസമാനമായ അന്തരീക്ഷമാകും നല്‍കുക എന്നാണ് കരുതുന്നത് എന്നും ടെഡി പറഞ്ഞു. നിലവിലുള്ള ചാമ്പ്യന്മാരും കേരള ബ്ലാസറ്റേഴ്‌സും തമ്മിലാണ് കൊച്ചിയില്‍ നടക്കുന്ന ഹീറോ ഐഎസ്എല്ലിന്റെ നാലാം സീസണിലെ ഉദ്ഘാടന മത്സരം .പ്രത്യേകിച്ച് ഒട്ടും സൗഹൃദപരമല്ലാത്ത അന്തരീക്ഷത്തില്‍ കളിക്കേണ്ടി വരുമെങ്കിലും ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പടയ്ക്ക് എതിരെ കളിക്കുന്നത് വളരെ വിലപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം തിയതി ആദ്യ മത്സരത്തിലാണ് എടികെ കൊല്‍ക്കത്ത കൊച്ചിയില്‍ എത്തുന്നത്. റോബി കീന്‍ കേരളത്തിന്റെ ഒപ്പം ഉണ്ടാകില്ല എന്നതും ടെഡി ഷെറിങ്ഹാം മാധ്യമങ്ങളോട് പറഞ്ഞു. ദുബൈയില്‍ വെച്ച് പരിക്കേറ്റ കീന്‍ ഒന്നോ രണ്ടോ ആഴ്ച കളത്തിന് പുറത്തായിരിക്കും എന്ന് ടെഡി പറഞ്ഞു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയാണ് ടെഡി ഷെറിങ്ഹാം.
Next Story

RELATED STORIES

Share it