Sports

കേരളത്തിനു സ്വര്‍ണ്ണമഴ ;കേരളത്തിന്റെ നിവ്യ ആന്റണിക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം

കേരളത്തിനു സ്വര്‍ണ്ണമഴ ;കേരളത്തിന്റെ നിവ്യ ആന്റണിക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം
X
nivya

തേഞ്ഞിപ്പലം: 13ാമത് ദേശീയ  ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. ആദ്യ രണ്ടു ദിനങ്ങളില്‍ ഓരോ വീതം സ്വര്‍ണ്ണ മെഡലുകള്‍ മാത്രം നേടിയ  കേരളം അവസാന ദിനമായ ഇന്നലെ അഞ്ചു സ്വര്‍ണ്ണം കൈക്കലാക്കി എട്ടാം തവണയും ചാംപ്യന്‍പട്ടത്തില്‍ മുത്തമിടുകയായിരുന്നു. നാലു വെള്ളിയും നാലു വെങ്കലവും കേരളത്തിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചു. കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദുകോയ സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലു മണിക്കുശേഷം മഴയില്‍ കുതിര്‍ന്ന മല്‍സരങ്ങളായിരുന്ന് നടന്നത്. 156 പോയിന്റോടെയാണ് കേരളം കിരീടം സ്വന്തമാക്കിയത്.  തമിഴ്‌നാടിന് 114, ഹരിയാന 95 എന്നിങ്ങനെയാണ് പോയിന്റ്‌നില. 10 മീറ്റ് റെക്കോഡും മൂന്നു ദേശീയ റെക്കോഡും മീറ്റിന്റെ പ്രത്യേകതകളാണ്. കേരളത്തെ പോലെ തമിഴ്‌നാടും അഞ്ചുസ്വര്‍ണ്ണം നേടിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്, പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹഡില്‍സ്, പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ്‌മെഡ്‌ലേ റിലേ, പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം എന്നിവയിലാണ് കേരളം സ്വര്‍ണ്ണമഴ പെയ്യിച്ചത്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്‌ലേ റിലേ, പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, പെണ്‍കുട്ടികളുടെ ട്രിപിള്‍ ജംപ് എന്നിവയിലാണ് കേരളം വെള്ളി നേടിയത് പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, ട്രിപ്പിള്‍ ജംപ്, ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് കേരളം വെങ്കല മെഡല്‍ നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനക്ക് 87 പോയിന്റും കേരളത്തിന് 52 പോയിന്റും തമിഴ്‌നാടിന് 52 പോയിന്റും ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം 104 പോയിന്റും തമിഴ്‌നാട് 62 പോയിന്റും കരസ്ഥമാക്കി. മീറ്റിലെ മികച്ച അത്‌ലറ്റുകളായി ആണ്‍കുട്ടികളില്‍ നിന്ന് ലോങ്ജംപിലെ കേരള താരം എം ശ്രീ ശങ്കറും പെണ്‍കുട്ടികളില്‍ നിന്ന് 400 മീറ്ററില്‍ ഓടിയ കേരളത്തിന്റെ ജിസ്‌ന മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. പോള്‍വാള്‍ട്ട്, 3000മീറ്റര്‍ ഓട്ടം, പോള്‍വാള്‍ട്ട് (പെണ്‍കുട്ടികള്‍) എന്നിവയിലാണ് ദേശീയ റെക്കോഡ്. അനുമോള്‍ തമ്പിയും നിവ്യ ആന്റണിയുമടങ്ങുന്ന കേരള താരങ്ങളാണ് രണ്ടു ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 10 മീറ്റ് റെക്കോഡില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി (3000 മീറ്റര്‍), എം ശ്രീ ശങ്കര്‍ (ലോങ്ജംപ്), നിവ്യ ആന്റണി (പോള്‍വാള്‍ട്ട് ), ജിസ്‌ന മാത്യു (400 മീറ്റര്‍) എന്നിവരാണ് നേടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ റാഷിദ് മലപ്പുറം എടപ്പാള്‍ സ്വദേശിയാണ്. തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് റാഷിദ്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ റെക്കോഡും ദേശീയ മീറ്റില്‍ നേരത്തെ മൂന്നാം സ്ഥാനവും നേടിയിരുന്നു. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയ ഹര്‍ഷിദ പാലക്കാട് മമ്പുറം സ്വദേശിനിയാണ്. റാഞ്ചിയില്‍ നടന്ന ദേശീയ മീറ്റില്‍ വെള്ളി നേടിയിരുന്നു. ഒമ്പതാം ക്ലാസ്സുമുതല്‍ പരിശീലനം തുടങ്ങിയിരുന്നു. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ഹര്‍ഡില്‍സില്‍ റെക്കോഡ് സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയത് കേരള താരങ്ങളാണ്.
Next Story

RELATED STORIES

Share it