കേരളത്തിനുള്ള സഹായം ചര്‍ച്ച ചെയ്തില്ല

ന്യൂഡല്‍ഹി: പ്രകൃതിദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തിന് അധികസഹായം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. അതേസമയം, ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വരള്‍ച്ചമൂലം നാശംവിതച്ച ഉത്തര്‍പ്രദേശിന് 157 കോടിയും ചുഴലിക്കാറ്റ് ബാധിച്ച മഹാരാഷ്ട്രയ്ക്ക് 60 കോടി രൂപയും അധികസഹായമായി നല്‍കാന്‍ യോഗം തീരുമാനിച്ചു.
നാഗാലാന്‍ഡിലെ പ്രളയവും യോഗത്തില്‍ ചര്‍ച്ചയായില്ല. കേരളത്തിന്റെ റിപോര്‍ട്ട് ലഭിക്കാത്തത് കൊണ്ടാണ് യോഗത്തില്‍ അക്കാര്യം പരിഗണിക്കാതിരുന്നതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. യോഗത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരാമര്‍ശമുണ്ടായി.
അടുത്ത യോഗത്തിന് മുമ്പ് റിപോര്‍ട്ട് കിട്ടിയാല്‍ അധിക സഹായത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കൃഷിമന്ത്രി രാധാമോഹന്‍ സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബെ, ധന ആഭ്യന്തര കാര്‍ഷിക മന്ത്രാലയങ്ങളിലെയും നീതി ആയോഗിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണു യോഗത്തില്‍ സംബന്ധിച്ചത്.

Next Story

RELATED STORIES

Share it