palakkad local

കേരളം വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറി : പി ശ്രീരാമകൃഷ്ണന്‍



ആലത്തൂര്‍: ആവശ്യത്തിനും അനാവശ്യത്തിനും തോന്നുന്നവര്‍ക്കെല്ലാം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതു വഴി കേരളം വ്യാജ വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കെ ഡി പ്രസേനന്‍ എം എല്‍എയുടെ സമഗ്ര വിദ്യാഭ്യാസ ദിശയുടെ ഭാഗമായി നടത്തിയ എംഎല്‍എ അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ സ്ഥാപനങ്ങളുടെ ഇടിമുറികളുടെ നാടാണിതെന്നും തന്മൂലം നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിയാതായെന്നും ഇതില്‍ നിന്ന് മോചനം നേടുന്നതിനായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും രണ്ടാം വിദ്യാഭ്യാസ നിയമം അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഒരേ കോഴ്‌സ് പഠിക്കാതെ വ്യത്യസ്ത കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. ചടങ്ങില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ സുമിഷ യ്ക്ക് സ്പീക്കര്‍ ഉപഹാരം നല്‍കി. മികച്ച വിദ്യാലയങ്ങളെ മുന്‍ എംഎല്‍എ വി ചെന്താമരാക്ഷന്‍ അനുമോദിച്ചു മേലാര്‍കോട് പഞ്ചായത്ത് പ്രസിഡന്റ് എം മായന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ജില്ല പഞ്ചായത്തംഗം മീനകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി മേനോന്‍, ഗ്രാമപ്പഞ്ചായത്തംഗം ജ്യോതിഷ, എസ്എസ്എ ജില്ല പ്രൊജക്ട് ഓഫിസര്‍ പി കൃഷ്ണന്‍, എന്‍ അമീര്‍, കെ ശ്രീകുമാര്‍, ബിപിഒ മാരായ പി വേണുഗോപാലന്‍, സി മോഹനന്‍,ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ വി ജെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. മജീഷ്യന്‍ പ്രേംദാസ് കിഴക്കഞ്ചേരിയുടെ മാജിക് ഷോയും അരങ്ങേറി. മണ്ഡലത്തിലെ സമ്പൂര്‍ണ്ണ എ പ്ലസ് വിജയികളെയും ആലത്തൂര്‍ പഞ്ചായത്തിലെ വിജയികളെയുമാണ് ആദരിച്ചത് തുടര്‍ന്ന് 6 പഞ്ചായത്തിലെ വിജയികളെ അനുമോദിക്കുന്നതിനായി 6 പഞ്ചായത്തു തല അവാര്‍ഡ് ദാന ചടങ്ങും നടക്കും.
Next Story

RELATED STORIES

Share it