ernakulam local

കേരളം രാജ്യത്തെ ഒന്നാമത്തെ ഓണ്‍ലൈന്‍ സംസ്ഥാനം: മന്ത്രി

കോതമംഗലം: ഇന്ത്യയിലെ ഒന്നാമത്തെ ഓണ്‍ലൈന്‍ സംസ്ഥാനമായി കേരളം മാറിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. യുഡിഎഫ് സര്‍ക്കാരാണ് സംസ്ഥാനത്തിന് ഈ പദവി നേടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1,88,56,712 പേര്‍ക്ക് ഈസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും ഈവരുന്ന മാര്‍ച്ച് മാസത്തോടെ വസ്തുവിന്റെ പോക്കുവരവും നികുതി പിരിവും ഉള്‍പ്പെടെ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതരായ 55,041 പേര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ഇന്നലെ വരെ 1,67,000 പേര്‍ക്കാണ് പട്ടയം അനുവദിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈറേഞ്ച് ബസ് സ്‌റ്റേഷനോട് ചേര്‍ന്ന് നഗരസഭ വിട്ടു നല്‍കിയ സ്ഥലത്താണ് മിനി സിവില്‍സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 7 നിലകളിലായി 68,150 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന മിനിസിവില്‍ സ്‌റ്റേഷന്റെ 6 നിലകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ 57,000 ചതുരശ്ര അടി സ്ഥലസൗകര്യമാണുള്ളത്. 945 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിന്റെ നിര്‍മാണച്ചെലവ്.
309 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന സിവില്‍സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ടി യു കുരുവിള എംഎല്‍എ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. നഗര സഭാദ്ധ്യക്ഷ മഞ്ജു സിജു സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എ ജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം, കെ പി ബാബു, ആര്‍ അനില്‍കുമാര്‍, കെ എം ഇബ്രാഹിം, എ ടി പൗലോസ്, കെ എം ഷംസുദ്ദീന്‍, മനോജ്‌ഗോപി, കെ എ നൗഷാദ് സംസാരിച്ചു.
പിഡബ്ല്യൂഡി എക്‌സി എന്‍ജിനീയര്‍ എം പെണ്ണമ്മ റിപോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ആര്‍ക്കിടെക്ചറല്‍ വിഭാഗമാണ് സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ രൂപകല്‍പന ചെയ്തത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 18 സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സിവില്‍ സ്‌റ്റേഷനില്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇവ സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റും.
Next Story

RELATED STORIES

Share it