Gulf

കേരളം രാജ്യത്തിന് മാതൃക: ജയ്‌റാം രമേഷ്

കേരളം രാജ്യത്തിന് മാതൃക: ജയ്‌റാം രമേഷ്
X


ഷാര്‍ജ:  മതസൗഹാര്‍ദ്ദത്തിനും ജനങ്ങളുടെ അടിസ്ഥാന വികസനത്തിനും  കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്റാം രമേഷ് പറഞ്ഞു. അദ്ദേഹം രചിച്ച ഇന്ദിരാ ഗാന്ധി എ ലൈഫ് ഓഫ് നാച്വര്‍ എന്ന പുസ്തക പ്രകാശനത്തിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഈ സൗഹൃര്‍ദ്ദം നഷ്ടപ്പെടുത്താനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നോട്ട് നിരോധവും ജി.എസ്.ടി.യും കാരണം രാജ്യത്തെ കാര്‍ഷികോല്‍പ്പാദനവും വ്യാപാര വ്യവസായവും വളരെയധികം കുറഞ്ഞിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാറുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്.
എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നത് ജനങ്ങളാണ് മറിച്ച് ഭരണകൂടമല്ല തീരുമാനിക്കേണ്ടത്. താന്‍ ബീഫ് കഴിക്കാറില്ലെങ്കിലും അത് കഴിക്കാനുള്ള സ്വാതന്ത്യം ജനങ്ങള്‍ക്കുണ്ട്. ബീഫിന്റെ കാര്യത്തില്‍ അനാവശ്യ ജാഗ്രത കാണിച്ച് ഇന്ത്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ കൊലപ്പെടുത്തുകയാണ് ഹൈന്ദവ തീവ്രവാദികള്‍ ചെയ്യുന്നത്. എല്ലാവരും ഒരു ഭാഷ സംസാരിക്കണം ഒരേ ഭക്ഷണം കഴിക്കണമെന്നൊക്കെ ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ വിവിധ ഭാഷാ സംസ്‌ക്കാരങ്ങള്‍ ഉല്‍ക്കൊള്ളുന്ന സമൂഹമാണ്. അവര്‍ തമ്മിലുള്ള സംസ്‌ക്കാരവും പൈതൃകവും നിലനിര്‍ത്തി കൊണ്ടുള്ള ഐക്യമാണ് നമുക്ക് വേണ്ടത്. ബീഫിന്റെ പേരില്‍ നടത്തുന്ന കൊലപാതക കേസിലെ പ്രതികളെ പിടിക്കുന്നതിന് പകരം പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it