Flash News

കേരളം യുപിയിലെ ആശുപത്രികള്‍ കണ്ടുപടിക്കണം: യോഗി

കേരളം യുപിയിലെ ആശുപത്രികള്‍ കണ്ടുപടിക്കണം: യോഗി
X

കണ്ണൂര്‍: കേരളം ഉത്തര്‍ പ്രദേശിലെ ആശുപത്രികള്‍ മാതൃകയാക്കണമെന്ന് യോഗി ആദിത്യനാഥ്. കണ്ണൂരില്‍ ബിജെപിയുടെ ജനരക്ഷായാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഇത്രവലിയ സംസ്ഥാനമായിട്ടും കേരളത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും മൂലം മുന്നൂറിലധികം പേരാണ് മരിച്ചതെന്നും യോഗി പറഞ്ഞു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ചിക്കന്‍ഗുനിയ മൂലം ആരും മരിച്ചിട്ടില്ലെന്നും യോഗി പറഞ്ഞു. ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന യോഗി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കണ്ടുപഠിക്കണമെന്ന് സിപിഎം പരിഹസിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യോഗി ഇക്കാര്യം പറഞ്ഞത്. യോഗിയുടെ മണ്ഡലമായ ഗോരഖ് പൂരില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it