കേരളം മനുസ്മൃതിയുടെ കാലത്തേക്ക് തിരിച്ചുപോവുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കൊച്ചി: കേരളം സവര്‍ണ മേധാവിത്വത്തിന്റേയും മനുസ്മൃതിയുടെയും കാലഘട്ടത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ഇടത് രാഷ്ട്രീയ ചിന്തകനും മാധ്യമ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നത്. തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച ടി ജി ജേക്കബ് രചിച്ച ഇടത്തുനിന്ന് വലത്തോട്ട് എന്ന പുസ്തകം ഇടത് രാഷട്രീയ ചിന്തകനായ എന്‍ എം പിയേഴസണ് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ജാതിയമായി വേര്‍തിരിച്ച് ചാതുര്‍വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയാണിപ്പോള്‍. സവര്‍ണ മേധാവിത്വത്തിനെതിരെ ബ്രാഹ്മണര്‍ സ്വയം പൂണൂല്‍ പൊട്ടിച്ച് ദഹിപ്പിച്ച ഭസ്മം യാഥാസ്തിക നേതാക്കള്‍ക്ക് അയച്ചുകൊടുത്ത കേരളത്തിലിപ്പോള്‍ പൂണൂല്‍ അണിയിച്ചു കൊടുക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉടന്‍ ജാതി വാദികളുടെ കേന്ദ്രമായിമാറുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ എന്‍ എം പിയേഴ്‌സണ്‍ പറഞ്ഞു. എറണാകുളം മെക്ക ഹാളില്‍ നടന്ന സമ്മേളനത്തില്‍ തേജസ് ബുക്‌സ് ഡയറക്ടര്‍ വി പി നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍മീഡിയ പബ്ലിഷ് ലിമിറ്റഡ് ഡയറക്ടര്‍ കെ എച്ച് നാസര്‍ പുസ്തക പരിചയം നടത്തി.
പുസ്തക രചയിതാവ് ടി ജി ജേക്കബ്,കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡന്റ ആര്‍ ഗോപകുമാര്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ രവികുമാര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, തേജസ് ബുക്‌സ് മാനേജര്‍ വി എ മജീദ്, കൊച്ചി യൂനിറ്റ് മാനേജര്‍ കെ എ ഷിഹാബുദ്ദീന്‍, തേജസ് കൊച്ചി ബ്യൂറോ ചീഫ് ടോമി മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it