Flash News

കേരളം ഭരിക്കുന്നത് സവര്‍ണ സര്‍ക്കാരെന്ന് വെള്ളാപ്പള്ളി

കേരളം ഭരിക്കുന്നത് സവര്‍ണ സര്‍ക്കാരെന്ന് വെള്ളാപ്പള്ളി
X


കൊട്ടാരക്കര: കേരളം ഭരിക്കുന്നത് സവര്‍ണ ആഭിമുഖ്യമുള്ള സര്‍ക്കാരെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്ക്  ഈ സര്‍ക്കാരിന്റെ സംവരണ വിഷയങ്ങളിലുള്ള നിലപാടുകളോട് വിയോജിപ്പാണുള്ളതെന്നും  വെള്ളാപ്പള്ളി പറഞ്ഞു.  സര്‍ക്കാരിന് സവര്‍ണരോട് മാത്രമാണ് ആഭിമുഖ്യമെന്നും അദ്ദേഹം ആരോപിച്ചു.
സാമുദായിക സംവരണമാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ 75% വരുന്നത് സംവരണ സമുദായങ്ങളാണ്. ആ സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ വെറും 25 ശതമാനം വരുന്ന സവര്‍ണ സമുദായങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന ഏത് ശക്തിയെയും ഞങ്ങള്‍ എതിര്‍ക്കും. അത് ഞങ്ങളുടെ ചുമതലയാണ്'
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്എന്‍ഡിപി നിലപാട് 23ന് പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it