കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട പാക്കേജ്

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ കേരളം സമര്‍പ്പിച്ച 7,340 കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങള്‍. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള പ്രത്യേക സഹായം (12.5 കോടി രൂപ), പരിക്കേറ്റ് തൊഴില്‍ ചെയ്യാന്‍ ശേഷി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം (1.5 കോടി), പരിക്കേറ്റ് തൊഴിലിന് പോവാന്‍ കഴിയാത്തവര്‍ക്കുള്ള പെന്‍ഷന്‍ (4.77 കോടി), മരിച്ചവരുടെ ആശ്രിതര്‍ക്ക് ജീവിതോപാധിക്കുള്ള സഹായം (6.25 കോടി), മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം (7.5 കോടി), ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം (0.15 കോടി), മല്‍സ്യത്തൊഴിലാളി ഭവനനിര്‍മാണം (3003 കോടി), വൈദ്യുതീകരണം (537 കോടി), മല്‍സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം (230 കോടി), സാമൂഹ്യക്ഷേമം (315 കോടി), ദുരന്താഘാതം കുറയ്ക്കാനുള്ള പദ്ധതി: ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം (60 കോടി), പ്രാദേശിക ഡിജിറ്റല്‍ മുന്നറിയിപ്പ് സംവിധാനം (35 കോടി), കടല്‍ഭിത്തി നിര്‍മാണം (323 കോടി), പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതി (625 കോടി), മറൈന്‍ ആംബുലന്‍സ് (63 കോടി), കോസ്റ്റല്‍ പോലിസ് (35 കോടി), മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ സോളാര്‍ അധിഷ്ഠിത പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി (500 കോടി രൂപ)തീരപ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്താനുള്ള സഹായം: മേഖലാതലത്തില്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ (100 കോടി), മല്‍സ്യത്തൊഴിലാളികള്‍ക്ക് നാഷനല്‍ സ്‌കില്‍  ഇന്‍സ്റ്റിറ്റിയൂട്ട് (100 കോടി). കാര്‍ഷിക മേഖല (50 കോടി), ക്ഷീരമേഖല (75 കോടി), ആരോഗ്യരംഗം (140 കോടി), ടൂറിസം (5 കോടി), തീരപ്രദേശത്ത് റോഡുകളും പാലങ്ങളും (650 കോടി), ശുദ്ധജലവിതരണം (28 കോടി), മല്‍സ്യബന്ധന തുറമുഖങ്ങളും ഫിഷ്‌ലാന്റിങ് സെന്ററുകളും (25 കോടി).
Next Story

RELATED STORIES

Share it