കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇനി വിലപ്പോവില്ല: മന്ത്രി

കോഴിക്കോട്: ട്രേഡ് യൂനിയന്‍ സമരങ്ങളുടെ പേരില്‍ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇനി വിലപ്പോവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.  അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യത്തോടെ സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് സേഫ്റ്റി അവാര്‍ഡ് 2017ന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഫക്ടറികളെ നാല് പ്രധാന വിഭാഗങ്ങളായി തിരിച്ച് ഉല്‍പാദന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. 19 വ്യവസായ ശാലകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. 500ലധികം തൊഴിലാളികളുള്ള വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബര്‍, പ്ലാസ്റ്റിക് എന്നിവ ഉല്‍പാദിപ്പിക്കുന്ന വിഭാഗത്തില്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് തൃശൂര്‍ എന്നിവ അര്‍ഹരായി. എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ റിപ്പയറിങ് ആന്റ് സര്‍വീസിങ്, ടെക്‌സ്റ്റൈല്‍സ് ആന്റ് കയര്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ ടെക്‌സ് പോര്‍ട്ട് ഇന്‍ഡസ്ട്രീസ് തുമ്പ, തിരുവനന്തപുരം അവാര്‍ഡിന് അര്‍ഹമായി. ഫുഡ് വിഭാഗത്തില്‍ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇന്‍ഡസ്ട്രീസ് പുത്തൂര്‍, മറ്റുള്ളവ എന്ന വിഭാഗത്തില്‍ ഡെല്‍ഫി കണക്ഷന്‍സ് സിസ്റ്റംസ് എന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവാണിയൂര്‍, എറണാകുളം അര്‍ഹരായി. 250 മുതല്‍ 500 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന വിഭാഗത്തില്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് എറണാകുളം, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് കോലഞ്ചേരി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് കളമശ്ശേരി, പീക്കേ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കോഴിക്കോടും അര്‍ഹരായി.
100 മുതല്‍ 250 വരെ തൊഴിലാളികളുള്ള മീഡിയം സ്ഥാപനങ്ങളില്‍ ബിപിസിഎല്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റ് കൊച്ചി, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് കഞ്ചിക്കോട്, വജ്ര റബര്‍ പ്രോഡക്ട്‌സ് തൃശൂര്‍, മാതൃഭൂമി കണ്ണൂര്‍, കോഴിക്കോട് ഡീസല്‍ പ്രൊജക്ട് എന്നിവ അര്‍ഹരായി. 100 തൊഴിലാളികളില്‍ താഴെ വിഭാഗത്തില്‍ പാലക്കാട് സര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട്, മലയാള മനോരമ കണ്ണൂര്‍, കാര്‍ബറണ്ടം യൂനിവേഴ്‌സല്‍ ലിമിറ്റഡ് മണിയാര്‍, മികച്ച സേഫ്റ്റി കമ്മിറ്റിക്കുള്ള അവാര്‍ഡ് ഫാക്ട് ഉദ്യോഗമണ്ഡല്‍ കൊച്ചിക്കും ലഭ്യമായി.
Next Story

RELATED STORIES

Share it