ernakulam local

കേരളം തൊഴില്‍ നിക്ഷേപ സൗഹാര്‍ദപൂര്‍ണമായെന്ന് തൊഴില്‍ മന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തില്‍ സംരംഭകരുടെ പങ്ക് നിര്‍ണായകമാണെന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍.
കേരളത്തിലെ മികച്ച ബ്രാന്‍ഡുകള്‍ക്കും പുതുസംരഭകര്‍ക്കുമുള്ള ആദ്യത്തെ എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപ, തൊഴില്‍ സൗഹാര്‍ദം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മന്ത്രി ചൂണ്ടിക്കാണിച്ചു.
നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേയ്ക്കു കുതിക്കുന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കെസിഎഫ്‌വിജയീഭവ, വണ്ടര്‍ലാ, ഡബ്ള്‍ ഹോഴ്‌സ്, എവിഎ ചോലയില്‍ ഗ്രൂപ്പിന്റെ സാരഥി എ വി അനൂപ്, മുഹമ്മദ് മദനിയുടെ എബിസി എംപോറിയോ, ഡ്രീം ഫഌവര്‍ ബില്‍ഡേഴ്‌സിന്റെ വനിതാ സാരഥി പ്രിയാ ഫാസില്‍, സ്വപ്‌ന വ്യാപാരം എന്ന പുസ്തകത്തിന് നിംസ് മെഡിസിറ്റിയുടെ സാരഥി ഫൈസല്‍ഖാന്‍, ഇന്റര്‍നാഷണല്‍ ബിസിനസ് കോച്ച് ഷമീം റഫീഖ്, മംഗോ മെഡോസ് ഗ്രീന്‍ തീം പാര്‍ക്ക് സാരഥി എന്‍ കെ കുര്യന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ബിസിനസ് സാരഥികള്‍ക്കും പുറമെ സാമൂഹ്യസേവനം, സാമ്പത്തിക കണ്‍സള്‍ട്ടന്‍സി, റസ്റ്റോറന്റ് തുടങ്ങിയ മേഖലകളിലെ പുതുതലമുറ സംരംഭകര്‍ക്കുള്‍പ്പെടെ 37 അവാര്‍ഡുകളാണ് മന്ത്രിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സമ്മാനിച്ചത്.
Next Story

RELATED STORIES

Share it