Gulf

കേരളം കാണാനെത്തുന്ന അറബികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

കേരളം കാണാനെത്തുന്ന അറബികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
X
ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്ക് ഐ.എ.എസ്. പറഞ്ഞു. ദുബയില്‍ ഇന്ന്്് ആരംഭിച്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കുവൈത്തില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 14 ശതമാനം വളര്‍ച്ചയാണ് കുവൈത്തില്‍ നിന്ന് കേരളത്തിലെത്തിയ സന്ദര്‍ശകരുടെ വളര്‍ച്ച. ഒമാനില്‍ നിന്ന് 5 ശതമാനവും യു.എ.ഇ.യില്‍ നിന്ന് 2.6 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. കേരളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കേരളീയ ഗ്രാമങ്ങളുടെ സൗന്ദര്യം വിപുലമായി ആസ്വദിക്കാനും കേരള സാംസ്‌ക്കാരിക തനിമയുടെ മഹത്വം മനസ്സിലാക്കാനുമായി ഗ്രാമങ്ങളില്‍ തന്നെ ആതിഥ്യ സൗകര്യം ഒരുക്കുന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേകം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ബജറ്റില്‍ 7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it