കേരളം കര്‍ണാടകയെ മാതൃകയാക്കണം: ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടകയില്‍ പ്രളയമുണ്ടായശേഷം നടന്ന പുനരധിവാസപ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയത് കേരളം മാതൃകയാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അടിയന്തരമായി ദുരന്തമേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, പ്രളയം കനത്ത നാശം വിതച്ച പമ്പയില്‍ ബെയ്‌ലി പാലം നിര്‍മിക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. സൈന്യത്തിന്റെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നും കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ കാംപസുകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലിസിന്റെ സഹായത്തോടെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അട്ടിമറിക്കുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it