കേരളം ഇനി നികുതിയിളവ് നല്‍കില്ല: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേെണ്ടന്നു കേരളം. ഇന്ധന വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതി. ഇതിന്റെ പേരില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇന്ധന വിലക്കയറ്റഭാരം കുറയ്ക്കാന്‍ കേരളം ഇനി നികുതിയിളവു നല്‍കില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നികുതി കുറയ്ക്കണം. പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡീസലിന് 300 ശതമാനത്തില്‍ അധികവും നികുതിവര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it