palakkad local

കേരഗ്രാമം പദ്ധതി: ചിറ്റൂര്‍ ബ്ലോക്കിന് വീണ്ടും അവഗണന

ചിറ്റൂര്‍: കേരള സര്‍ക്കാരിന്റെ കേരകര്‍ഷകര്‍ക്കുള്ള വികസന പദ്ധതിയില്‍ ജില്ലയിലെ 20 ശതമാനം തെങ്ങ് കൃഷിയുള്ള  ചിറ്റര്‍ ബ്ലോക്കിനെ ഈ വര്‍ഷവും പരിഗണിച്ചിട്ടില്ല 2016-17 വര്‍ഷത്തില്‍ ലഭിച്ച പെരുമാട്ടി കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകള്‍ മാത്രമാണ് ഇന്നേ വരെ പരിഗണിക്കപ്പെട്ടത്.
കേരളത്തിലെ നാളികേര ഉല്‍പാദനത്തിലും അതുപോലെ തന്നെ  നീര കള്ള് എന്നിവയുടെ ഉല്‍പാദനത്തിലും മുന്നില്‍ നില്‍ക്കുന്ന ബ്ലോക്കാണ് ചിറ്റൂര്‍  തെങ്ങ് കൃഷിയുടെ വിസ്തൃതി കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കേണ്ടത്.
എന്നാല്‍ പദ്ധതിയില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി  നാമമാത്രമായ തെങ്ങ് കൃഷിയുള്ള പട്ടാമ്പി കൊപ്പം പോലെയുള്ള പഞ്ചായത്തുകളെ പദ്ധതിയില്‍ ഉള്‍പ്പെട്ടത്തിയപ്പോള്‍ 1500 ഹെക്ടര്‍ ( 4000 ഏക്കര്‍) തെങ്ങ് കൃഷിയും 5000 ത്തിലധി കം കൃഷിക്കാരുമുള്ള എരുത്തേന്‍ പതി വടകരപ്പതി എന്നീ പഞ്ചായത്തുകള്‍ പരിഗണിക്കപ്പെട്ടിട്ടേയില്ല. എന്നാല്‍ 50 ഹെക്ടറില്‍ താഴെ മാത്രമുള്ള പല പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നു ഈ അവഗണനയ്ക്ക് കൃഷിവകുപ്പ് മന്ത്രിയും  മറുപടി പറയണമെന്ന് ബ്ലോക്കിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച ലിസ്റ്റ് ജില്ലയിലെ ഓരോ പഞ്ചായത്തിലെയും തെങ്ങുകൃഷിയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരണം നടത്തണം .
നെല്‍വയല്‍ നികത്താനായി കേരഗ്രാമം പദ്ധതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ വിഷയത്തില്‍ കൃഷി മന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് പദ്ധതി നല്ല രീതിയില്‍ നടപ്പിലാക്കുന്നതായി  ഉറപ്പു വരുത്തണമെന്നും കര്‍ഷകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it