Most popular

കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന്

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സോണല്‍ വോട്ടെടുപ്പ് ഇന്ന് ഡല്‍ഹിയില്‍ നടക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സംസ്ഥാന ഹ ജ്ജ് കമ്മിറ്റി അംഗങ്ങള്‍ ഇന്ന ലെ ഡല്‍ഹിയിലേക്ക് പോയി. ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി മെയ് അഞ്ചിന് അവസാനിക്കുന്നതിനാലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും അബ്ദുല്‍ സമദ് പൂക്കോട്ടൂരുമാണ് നിലവിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധിക ള്‍. രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറ് സോണായി തിരിച്ച് ഇതില്‍ നിന്ന് ആറുപേരെയാണ് തിരഞ്ഞെടുക്കുക. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണാണ് കേരളം. ഈ മേഖലയില്‍ നിന്ന് ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുക്കുക. മറ്റു സംസ്ഥാനങ്ങളുടെ പിന്തുണയോടെ കേരളത്തില്‍ നിന്നുള്ള ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ മല്‍സരിപ്പിച്ചേക്കും.
മൂന്ന് എംപിമാര്‍, കൂടുതല്‍ തീര്‍ത്ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതരും രണ്ട് വനിതകളും ഉള്‍പ്പെടെ ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലും ഗവ. സെക്രട്ടറിമാരും ഉ ള്‍പ്പെടുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. മൂന്ന് വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി.
കൂടുതല്‍ തീര്‍ത്ഥാടകരെ അയക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും അബ്ദുല്‍ സമദ് പൂക്കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ക്വാട്ട കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ്സിന്റെ കേന്ദ്രഭരണ കാലത്താണ് രണ്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ കേരളത്തില്‍ നിന്നുണ്ടായത്.
Next Story

RELATED STORIES

Share it