Flash News

കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍



പെരിയ: കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് തായന്നൂര്‍ തോട്ടിലായില്‍ സ്വദേശിയും എംഎഡ് വിദ്യാര്‍ഥിയുമായ സി വിശ്വംഭരനെയാ(30)ണ് ഇന്നലെ രാവിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. രക്തംവാര്‍ന്ന് അബോധാവസ്ഥയിലായ നിലയിലായിരുന്നു. ഉടന്‍ സഹപാഠികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബേക്കല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ്: പരേതനായ കല്ലളന്‍. മാതാവ്: സരോജിനി. സഹോദരങ്ങള്‍: ബേബി, ജോബി.
Next Story

RELATED STORIES

Share it