kannur local

കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നിരാഹര സമരം ഏഴാം ദിവസത്തിലേക്ക്‌

പെരിയ: കേന്ദ്ര സര്‍വകലാശാല കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ വിദ്യാര്‍ഥികളുടെ സമരം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ 40 വിദ്യാര്‍ഥികളാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. ഇന്ന് 50 വിദ്യാര്‍ഥികള്‍ സമരത്തില്‍പങ്കെടുക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹോസ്റ്റല്‍ മെസ്സിലെ പാചക തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനവും നാല് വര്‍ഷം പിന്നിട്ട പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. ഇന്നലെ സര്‍വകലാശാല ബസുകള്‍ കുട്ടികള്‍ തടഞ്ഞു.  കോളജിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നിലാണ് കുട്ടികള്‍ സമരം നടത്തിയിരുന്നത്. ആദ്യ ദിവസങ്ങളില്‍ നാലും അഞ്ചും വിദ്യാര്‍ഥികളാണ് സമരം നടത്തിയതെങ്കില്‍ ഓരോ ദിവസം കൂടുംതോറും വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൂടി വരികയാണ്. യുജിസി നിയമ പ്രകാരം തന്നെ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മുതല്‍ ആറു വര്‍ഷം വരെയും പെണ്‍കുട്ടികള്‍ക്ക് മൂന്ന് മുതല്‍ ആറു വര്‍ഷം വരെയും പഠിക്കാന്‍ അനുവാദമുണ്ട്. അതുകൊണ്ട് തന്നെ പഠന കാലയളവില്‍ ഹോസ്റ്റല്‍നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അഞ്ച് വര്‍ഷം സര്‍ക്കാര്‍ തന്നെ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നുണ്ട്. പിഎച്ച്ഡി പഠിക്കുന്ന നാല് വര്‍ഷം പിന്നിട്ട വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് രക്ഷിതാക്കള്‍ക്ക് കത്ത് അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ സമരം ശക്തമായതിനെ തുടര്‍ന്ന് എഎസ്പി വിശ്വനാഥ കാംപസില്‍ ക്യാംപ് ചെയ്തിരുന്നു. എന്നാല്‍ സമരം പരിഹരിക്കാന്‍ വിസിയോ രജിസ്ട്രാറോ തയ്യാറായിട്ടില്ല. ഇന്നലെ സമര പന്തലില്‍ എത്തിയ ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആയ അലക്കുമാണിക്ക വേലുവിനോട് വിദ്യാര്‍ഥികള്‍ നാളെ മുതല്‍ നിരാഹരമനുഷ്ടിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡ്രിപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it