kasaragod local

കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിന് അനുമതി നിഷേധിച്ചു



പെരിയ: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക യൂനിയന്റെ സെമിനാറിന് വിലക്ക്. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളുടെ സംഘടിത യൂനിയനായ ഫെഡറേഷന്‍ ഓഫ് സെട്രല്‍ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ്് നന്ദിതാ നരേന്‍ പങ്കെടുക്കുന്ന ചടങ്ങിനാണ് വൈസ് ചാന്‍സലര്‍ പെരിയ കാംപസില്‍ അനുമതി നിഷേധിച്ചത്. കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ അനുഭവിക്കുന്ന പ്രതിസന്ധികളും ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇന്ന് 3.30നാണ് യോഗം നിശ്ചയിച്ചത്. ഇക്കാര്യം അറിയിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈസ് ചാന്‍സലര്‍ ഗോപകുമാറിനെ സമീപിച്ചെങ്കിലും യാതൊരുവിധ യൂനിയന്‍ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാല്‍ കേന്ദ്രസര്‍വകലാശാലയില്‍ മാഹാന്മാരുടെ ഛായാചിത്രം സ്ഥാപിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി കൊണ്ടുവന്നത് എംപി പോലുമല്ലാത്ത സംഘ്പരിവാര്‍ നേതാവ് തരുണ്‍ വിജയിയെയായിരുന്നു. രണ്ട് യൂനിയനുകള്‍ സംഘടനാ സാതന്ത്ര്യം ആവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഗവേഷണത്തിന് പ്രാധാന്യമുള്ള കേന്ദ്ര സര്‍വകലാശാലയില്‍ ബയോമെട്രിക്ക് സംവിധാനം ഏര്‍പ്പെടുത്തത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്ന അധ്യാപകരെ നോട്ടമിട്ട് പീഡിപ്പിക്കുന്ന നടപടിയും കേന്ദ്ര സര്‍വകലാശാലയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ പുറമേയുള്ള യൂനിയന്‍ പ്രതിനിധി പങ്കെടുക്കുന്ന ചടങ്ങിന് അനുമതി നല്‍കാന്‍ ചട്ടമില്ലെന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it