Pathanamthitta local

കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിനെ ഇല്ലാതാക്കുന്നു : ആന്റോ ആന്റണി എംപി



പത്തനംതിട്ട: റബര്‍ ബോര്‍ഡിനുള്ള ബജറ്റ് വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറച്ച് റബര്‍ സംരക്ഷണ പദ്ധതികളെയും റബര്‍ ബോര്‍ഡിനെയും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആന്റോ ആന്റണി എംപി. റബര്‍ കര്‍ഷകരില്‍ നിന്നു പിരിച്ചെടുത്ത സെസ് തുകയായ 103 കോടി രൂപ പോലും റബര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച കേരളത്തിലെ മലയോരകര്‍ഷകര്‍ക്ക് പുതിയൊരു ജീവിതപാത തുറന്നു കൊടുത്ത റബ്ബര്‍ കൃഷിയെ കേരളത്തില്‍നിന്ന് ആട്ടിപ്പായിക്കുന്നതിനുള്ള ശ്രമമാണ് വാണിജ്യവകുപ്പിലൂടെ നരേന്ദ്രമോദി നടപ്പിലാക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.യുപിഎ സര്‍ക്കാര്‍ അവസാന ബജറ്റില്‍ അനുവദിച്ച 260 കോടിയുടെ ബജറ്റ് വിഹിതം ഇന്നു വെട്ടിക്കുറച്ച് 142 കോടി രൂപ മാത്രമാക്കിയിരിക്കുന്നു. കേരളത്തില്‍ 39 ഫീല്‍ഡ് ഓഫിസുകളും മൂന്ന് റീജ്യനല്‍ ഓഫിസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. തത്ഫലമായി ഇന്‍സെന്റീവ് പ്രോഗ്രാം അനുസരിച്ചുള്ള ബില്ലുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ നട്ടം തിരിയുകയാണ്. റബര്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി അടച്ചുപൂട്ടിയ ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും വെട്ടിക്കുറച്ച ബജറ്റ് വിഹിതം ഉടനടി പുനസ്ഥാപിച്ച് റബര്‍ ബോര്‍ഡിനെയും റബര്‍ കര്‍ഷകരെയും സംരക്ഷിക്കാന്‍ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുമ്പോട്ട് പോവാന്‍ നിര്‍ബന്ധിതമായിതീരുമെന്ന് ആന്റോ ആന്റണി അറിയിച്ചു.
Next Story

RELATED STORIES

Share it