Flash News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23 ശതമാനം വര്‍ദ്ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23 ശതമാനം വര്‍ദ്ധന
X
CENTRAL-GOVT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23 ശതമാനം വര്‍ദ്ധന ഉണ്ടായേക്കും. ഇന്ന് ധനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയിലാണ് 23 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉള്‍പ്പെടുത്തിയത്.

ജസ്റ്റിസ് എ കെ മാഥുര്‍ നേതൃത്വം നല്‍കിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.ശമ്പളത്തില്‍ 15 ശതമാന വര്‍ദ്ധന നേരിട്ടുണ്ടാവും. ഇതു കൂടാതെ ക്ഷാമബത്തയും എച്ച് ആര്‍ എയും വര്‍ദ്ധിക്കും. പുതിയ ശുപാര്‍ശകള്‍ 2016 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ത്യയില്‍ ഉണ്ട്. അത്രതന്നെ പെന്‍ഷന്‍കാരും രാജ്യത്തുണ്ട്.
Next Story

RELATED STORIES

Share it