കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പരസ്യം ഇനത്തില്‍ ചെലവഴിച്ചത് 843 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മോദി സര്‍ക്കാര്‍ പരസ്യമിനത്തില്‍ ചെലവഴിച്ചത് 842.89 കോടി രൂപ. രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ പ്രസ്താവനയില്‍ കേന്ദ്രത്തിന്റെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റിയാണ് (ഡിഎവിപി) ഇക്കാര്യം അറിയിച്ചത്. 2015 ഏപ്രില്‍ ഒന്നുമുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 29 വരെയുള്ള കണക്കാണിത്.
അച്ചടി മാധ്യമങ്ങള്‍ 402.79 കോടി രൂപ ഇക്കാലയളവില്‍ പരസ്യമിനത്തില്‍ ചെലവഴിച്ചപ്പോള്‍ ഇലക്ട്രോണിക്‌സ് മീഡിയ (353.31 കോടി), ഔട്ട്‌ഡോര്‍ പബ്ലിസിറ്റി (66.83 കോടി), പ്രിന്റഡ് പബ്ലിസിറ്റി (12.13 കോടി), എക്‌സിബിഷന്‍ (7.83 കോടി) എന്നിങ്ങനെയാണ് മറ്റു വിധത്തിലുള്ള പരസ്യങ്ങള്‍ക്കു ചെലവഴിച്ച തുകയുടെ വിവരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും വേണ്ടിയാണ് ഈ തുക ചെലവഴിച്ചത്.
Next Story

RELATED STORIES

Share it