palakkad local

കേന്ദ്ര സര്‍ക്കാരിന് താക്കീതായി പണിമുടക്ക്

പാലക്കാട്: സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഞായറാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയ പണിമുടക്ക് ഇന്നലെ രാത്രി 12 വരെ നീണ്ടുനിന്നു. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പ്രതിഷേധ പ്രകടനവും നടന്നു. പണിമുടക്കില്‍ ജില്ലയില്‍ റോഡ് ഗതാഗതം പാടെ നിലച്ചു. അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല.
ജില്ലയില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും കടകളടച്ച് സഹകരിച്ചു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് റോഡിലിറങ്ങിയത്. ഫാക്ടറികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരും പണിമുടക്കുമായി സഹകരിച്ചു.
ബിഎസ്എന്‍എല്‍, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളില്‍ പോലും ഹാജര്‍ കുറവായിരുന്നു. ചിറ്റൂര്‍, പാലക്കാട് ഡിപ്പോകളില്‍ നിന്ന് ഒരു കെഎസ്ആര്‍ടിസി ബസ്സും സര്‍വീസ് നടത്തിയില്ല. ഇന്നലെ രാത്രി 9ന് പാലക്കാട്ട് നിന്ന് ബംഗളൂരിലേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ്, 9.30ന് പുറപ്പെടേണ്ട പാലക്കാട്  തിരുവനന്തപുരം മിന്നല്‍, 10ന് പുറപ്പെടേണ്ട പാലക്കാട്  തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്, 10.30ന് പുറപ്പെടേണ്ട പാലക്കാട്  തിരുവനന്തപുരം മിന്നല്‍ എന്നിവ നേരത്തേ ഓണ്‍ലൈന്‍ ബുക്കിങ് നടന്നതിനാല്‍ സമയം വൈകി സര്‍വീസ് നടത്തി.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എഎച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, എംകെടിയുസിജെ, ഐഎന്‍എല്‍സി, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
വടക്കഞ്ചേരി: പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കണ്ണമ്പ്ര കാരപ്പൊറയില്‍ സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സി സി രാജന്‍ അധ്യക്ഷനായി. കല്ലിങ്കല്‍പ്പാടത്ത് സിഐടിയു ഡിവിഷന്‍ സെക്രട്ടറി സി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ സി ബിജു അധ്യക്ഷനായി.
പുളിങ്കൂട്ടത്ത് ടി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജപ്പന്‍ അധ്യകനായി. കിഴക്കഞ്ചേരി കണിയ മംഗലത്ത് സിപിഎം ഏരിയാ സെക്രട്ടറി കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പി ടി സുന്ദരന്‍ അധ്യക്ഷനായി. പറശ്ശേരിയില്‍ പി എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസനാര്‍ അധ്യക്ഷനായി.
വാല്‍ക്കുളമ്പില്‍ എ ടി ഔസേഫ് ഉദ്ഘാടനം ചെയ്തു.ബാബു അധ്യക്ഷനായി. കുണ്ടു കാട്ടില്‍ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അധ്യക്ഷനായി. മുടപ്പല്ലൂരില്‍ എ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ അധ്യക്ഷനായി.മംഗലം ഡാമില്‍ കെ വി കുമാരന്‍ ഉദ്ഘാടനം ചെയ്തു.സെയ്താലി അധ്യക്ഷനായി. വണ്ടാഴിയില്‍ പി സി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണികണ്ടന്‍ അധ്യക്ഷനായി.
പുതുക്കോട്ടില്‍ എ കെ സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വടക്കഞ്ചേരിയില്‍ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.മംഗലത്ത് കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷനായി.
Next Story

RELATED STORIES

Share it