ernakulam local

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം



പറവൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ഭക്ഷണം എന്റെ അവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി  എഐവൈഎഫ്, എ ഐഎസ്എഫ് പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീഫ് മേള നടത്തി. പറവൂര്‍ പ്രൈവറ്റ് ബസ്റ്റാന്റില്‍ നടന്ന ബീഫ് മേള എഐ വൈഎഫ് ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം കവലയില്‍ നിന്നും പ്രകടനമായി എത്തിയ എ ഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്റിനു മുന്നില്‍ സ്റ്റൗ ഉപയോഗിച്ച് ബീഫ് കറിയുണ്ടാക്കി വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.പരിപാടിയില്‍ എഐവൈഎഫ് പ്രസിഡന്റ് നഗരസഭാ കൗണ്‍സിലര്‍ സുനില്‍ സുകുമാരന്‍ അധ്യക്ഷതവഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ ബി അറുമുഖന്‍, പി എന്‍ സന്തോഷ്, എഐ വൈഎഫ് മണ്ഡലം സെക്രട്ടറി ഡിവിന്‍ കെ ദിനകരന്‍, നിമിഷ രാജു, എന്‍ എം അഭിഷേക്, ഷെയ്ഖ് എം എ സംസാരിച്ചു. എസ്എഫ് ഐ, ഡി വൈ എഫ് ഐ പറവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്ത് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അമല്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നിവേദ് മധു അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി സി ബി ആദര്‍ശ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് സനീഷ്, സി പിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എന്‍ നായര്‍, ടി വി നിഥിന്‍  സംസാരിച്ചു.കൊച്ചി:  കുസാറ്റില്‍ എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ കുസാറ്റ് സിന്റിക്കേറ്റംഗം എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിന്റിക്കേറ്റംഗം എല്‍ദോ അബ്രഹാം എംഎല്‍എ മുഖ്യാതിഥിയായി. സിന്റിക്കേറ്റ് അംഗങ്ങളായ പ്രഫ. ചന്ദ്രമോഹനാകുമാര്‍, പ്രഫ.ശശിധരന്‍, പ്രഫ സാബു, ജിതേഷ് പൂക്കാട്, കുസാറ്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ ശ്രീജേഷ് സംബന്ധിച്ചു. ചടങ്ങിന് എസ്എഫ്‌ഐ കുസാറ്റ് യൂനിറ്റ് സെക്രട്ടറി സജാദ് ചെമ്മുക്കാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ സര്‍വ സ്വാതന്ത്ര്യതത്തോടും അഭിമാനത്തോടും കൂടി ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രധിഷേതത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അണിചേരണമെന്ന് എം സ്വരാജ് അഭിപ്രായപ്പെട്ടു.നെട്ടൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് സിപിഎം മരുട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നെട്ടൂരില്‍ പ്രകടനം നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ആര്‍ ഷാനവാസ്, കെ എം വിനോദ് ,എന്‍ ജെ സജീഷ്‌കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it