palakkad local

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ ദല്‍ഹി ഘെരാവോ

പാലക്കാട്: കേരളത്തില്‍ നിന്നടക്കമുള്ള കര്‍ഷക സംഘടനകളുടെ പൊതുവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 23ന് ഡല്‍ഹിയിലെ എല്ലാ ദേശീയപാതകളും ഉപരോധിച്ച് ദല്‍ഹി ഘെരാവോ സമര പരിപാടി നടത്തും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പങ്കെടുക്കും. അന്നേ ദിവസം കേരളത്തിലെ കര്‍ഷകര്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കും. നേരത്തെ വ്യത്യസ്ഥ ആവശ്യങ്ങള്‍ ഉന്നയിച്ച് പല സമരങ്ങളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. മോദി ഭരണത്തില്‍ പല കാര്‍ഷികോല്‍പനങ്ങളുടെയും ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായി. ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക ദ്രോഹ നടപടികലാണ് മോദി ഭരണത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 67ഓളം കര്‍ഷക സംഘടനകളുടെ പൊതുവേദിയാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ കണ്‍വീനര്‍ സന്ത് വീര്‍ സിങ്, ദേശീയ കോ-ഓഡിനേറ്റര്‍ കെ വി ബിജു. മലനാട് കര്‍ഷക രക്ഷാ സമിതി ജോസ്‌കുട്ടി ഒഴുകയില്‍, വിളയോടി വേണുഗോപാല്‍, സജീഷ് കുത്തനൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it