കേന്ദ്ര സര്‍ക്കാരിനെതിരേ ബിഎംഎസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) രാജ്യവ്യാപകമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.  പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 29ന് ബിഎംഎസ് കരിദിനം ആചരിക്കും. കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ തൊഴില്‍മേഖലയെ അവഗണിച്ചെന്ന് സംഘടന അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി 26, 27 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാനും ഗുജറാത്തില്‍ വ്യാഴാഴ്ച നടന്ന സംഘടനയുടെ ദേശീയ നിര്‍വാകസമിതി തീരുമാനിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍. ഈ മാസം 25നു മുമ്പായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ബഹിഷ്‌കരണ തീരുമാനം പിന്‍വലിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ മല്‍സ്യബന്ധന മേഖലയ്ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ ഭാഗമായി ഈ മാസം 26നും 27നും ജില്ലാ, സംസ്ഥാന ആസ്ഥാനങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാനും യോഗം കീഴ്ഘടകങ്ങളോട് നിര്‍വാഹകസമിതി യോഗം ആഹ്വാനം ചെയ്തു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ യാതൊരു പ്രഖ്യാപനവുമില്ലെന്ന് ആരോപിച്ച് ഈ മാസം രണ്ടിന് ബിഎംഎസ് കരിദിനം ആചരിച്ചിരുന്നു.
Next Story

RELATED STORIES

Share it