Alappuzha local

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്നു: ബി ഗിരിരാജന്‍

മങ്കൊമ്പ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപാര മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്ന നിയമനിര്‍മാണം വ്യാപാര മേഖലയെ തകര്‍ക്കുന്നതാണെന്ന്്  ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍  മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി ബി ഗിരിരാജന്‍ പറഞ്ഞു. ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ കാഴ്ചപ്പാട് 2018 ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജിഎസ്ടിയും വ്യാപാരത്തെ  പിന്നോട്ട് നയിച്ചു,  ബിഐഎസ് ഹാള്‍മാര്‍ക്കിങിന്റെ പേരില്‍ വ്യാപാരികളുടെ മേല്‍അശാസ്ത്രിയമായ കരിനിയമം അടിച്ചേല്‍പ്പിക്കുന്നു. സ്വദേശ വിദേശ കുത്തകകളുടെ കടന്ന് കയറ്റം ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എസ് അബ്ദുല്‍ റഷീദ് വിഷയാവതരണം നടത്തി. ചാര്‍ട്ടേട് അക്കൗണ്ടന്റ് എ മണി, അലന്‍ പിന്‍ന്റോ ,വിദ്യാമ സുന്താര്‍ ക്ലാസുകള്‍  നയിച്ചു.  സുരേന്ദ്രന്‍ കൊടുവള്ളി, അഡ്വ: എസ് അബ്ദുല്‍ നാസര്‍, റോയി പാലത്ര സംസാരിച്ചു. , ഹാഷിം കോന്നി, ബി പ്രേ മാനന്ദന്‍ ,നവാസ പുത്തന്‍വീട് കണ്ണന്‍ ശരവണ,ബേബിച്ചന്‍ മൂഴിയില്‍, വില്‍സന്‍ കോട്ടയം. വര്‍ഗീസ് വല്ലാക്കന്‍, ഷിബു രാജന്‍, കെ നാസര്‍, രൂപേഷ് മവിച്ചേരി
Next Story

RELATED STORIES

Share it