Flash News

കേന്ദ്ര-സംസ്ഥാനബന്ധം : ഏറ്റുമുട്ടല്‍ അരുതെന്ന് പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാതെയുള്ള സഹകരണമാണ് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ നിരവധി നടപടികള്‍ എടുക്കുന്നു. ഇത്തരം നീക്കങ്ങള്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ വഷളാക്കുമെന്ന്  പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏകാധിപത്യ പ്രവണതകള്‍ പ്രകടമാക്കുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടത് ഒരു അടിയന്തര കര്‍ത്തവ്യമായി  കരുതണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it