കേന്ദ്ര വെബ്സൈറ്റുകളില്‍ വസ്തുതാവിരുദ്ധ വിവരങ്ങള്‍ ; നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു
BY fousiya sidheek5 Oct 2017 2:45 AM GMT
fousiya sidheek5 Oct 2017 2:45 AM GMT
തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന്റെ വെബ്സൈറ്റുകളില്‍ നെയ്യാര്‍ ജലസേചന പദ്ധതി അന്തര്‍ സംസ്ഥാന പദ്ധതിയായി രേഖപ്പെടുത്തിയിരിക്കുന്ന പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്നാടില്‍നിന്നുള്ള അഭിപ്രായപ്രകടനം കേട്ടശേഷം മാത്രമേ ഇതു പുനപ്പരിശോധിക്കുകയുള്ളൂ എന്ന കേന്ദ്രനിലപാട് ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ജലവിഭവത്തിന്റെ പങ്കുവയ്പുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും സമവായം വേണ്ടതാണെന്നും ആയതിനാല്‍ അങ്ങനെയുള്ള എല്ലാ പദ്ധതികളും അന്തര്‍ സംസ്ഥാന വിഷയമായി പരിഗണിക്കണമെന്നുമുള്ള പൊതുതത്ത്വം നെയ്യാര്‍ പദ്ധതിക്കു ബാധകമല്ല. നെയ്യാര്‍ ജലസേചനപദ്ധതിയുടെ ചെലവ് സംസ്ഥാനങ്ങള്‍ പങ്കുവച്ചിട്ടില്ല. ഉല്‍ഭവം മുതല്‍ അറബിക്കടലില്‍ പതിക്കുന്നതുവരെയുള്ള 56 കിലോമീറ്റര്‍ ദൂരം പൂര്‍ണമായും കേരളത്തിന്റെ അതിര്‍ത്തിയിലാണ് എന്ന വസ്തുത തമിഴ്നാട് തര്ക്കവിഷയമാക്കിയിട്ടില്ല. പദ്ധതി പൂര്‍ണ തോതില്‍ കമ്മീഷന് ചെയ്തത് കേരള സംസ്ഥാനം രൂപീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1976ല്‍ മാത്രമാണ്. പദ്ധതിയുടെ കമാന്‍ഡ് പൂര്‍ണമായും കേരളത്തിലാണ്. നെയ്യാര്‍ സംബന്ധിച്ച് യാതൊരു അന്തര്‍ സംസ്ഥാന കരാറും നിലവിലില്ല. ഇക്കാരണങ്ങളാല്‍ വിഷയത്തില്‍ ഇടപെടണമെന്നും വെബ്സൈറ്റില്‍ വരുത്തിയിട്ടുള്ള പിശക് തിരുത്തി നെയ്യാര്‍ പദ്ധതി കേരള സംസ്ഥാനത്തിനുള്ളില്‍ മാത്രമുള്ള പദ്ധതിയായി രേഖപ്പെടുത്തുന്നതിന് കേന്ദ്ര ജലകമ്മീഷനോടു നിര്‍ദേശിക്കണമെന്നും മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT