കേന്ദ്ര വിഹിതത്തില്‍ കുറവ്‌വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തൊടുപുഴ: കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. വൈകീട്ട് 10 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണത്തിനാണ് കെഎസ്ഇബി ആലോചിക്കുന്നത്. വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ പന്നിയാര്‍, ലോവര്‍ പെരിയാര്‍, മണിയാര്‍ തുടങ്ങിയ വൈദ്യുതി നിലയങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിയിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് ചളി കയറിയതിനാലാണ് വൈദ്യുതോല്‍പാദനം നിലച്ചത്. ഇതും വൈദ്യുതി നിയന്ത്രണത്തിനു കാരണമാണ്. സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം 3250 മെഗാവാട്ട് ആണ്. ഇതില്‍ ഇപ്പോള്‍ 1500 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. കേന്ദ്ര വിഹിതത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് സംസ്ഥാനത്തെ ബാക്കി വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്നത്. പുറത്തുനിന്നു കൂടുതല്‍ വൈദ്യുതി എത്തിച്ചു നിയന്ത്രണം ഒഴിവാക്കാനും വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിക്കുന്നതിനു കഴിയുമെന്നാണ് ബോര്‍ഡ് അധികൃതരുടെ വിശദീകരണം.





Next Story

RELATED STORIES

Share it