കേന്ദ്ര മുന്നറിയിപ്പ് 29ന് സര്‍ക്കാരിന് ലഭിച്ചതിന്റെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നവംബര്‍ 29നു തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതിനുള്ള തെളിവുകള്‍ പുറത്ത്. ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാവാനിടയുണ്ടെന്ന മുന്നറിയിപ്പ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്. നവംബര്‍ 29ന് മൂന്നു തവണയാണ് ഫാക്‌സ് മുഖാന്തരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 29ന് ഉച്ചയ്ക്ക് 12നാണ് ചീഫ് സെക്രട്ടറിക്ക് ആദ്യ മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന്, ഉച്ചതിരിഞ്ഞ് 2.20ന് കാറ്റിന് ശക്തികൂടുന്നെന്ന കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലഭിച്ചു. മൂന്നാമത്തെ മുന്നറിയിപ്പ് 29ന് രാത്രി എട്ടിനും നല്‍കി. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നെന്ന കാര്യവും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന മുന്നറിയിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. കന്യാകുമാരിക്ക് തെക്കുകിഴക്ക് ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. നാലാമത്തെ മുന്നറിയിപ്പ് നവംബര്‍ 30ന് പുലര്‍ച്ചെ 1.45നും നല്‍കി.  അതേസമയം, ശക്തമായ ന്യൂനമര്‍ദത്തെ കുറിച്ച് മുന്നറിയിപ്പുകളിലെല്ലാം പറയുന്നുണ്ടെങ്കിലും ചുഴലിക്കാറ്റ് സംബന്ധിച്ചു സൂചനകളൊന്നും കേന്ദ്രം നല്‍കിയിരുന്നില്ല.
Next Story

RELATED STORIES

Share it