Flash News

കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും അടക്കം 741 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപവിവരം പുറത്തു വന്നു

കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും അടക്കം 741 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപവിവരം പുറത്തു വന്നു
X


ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും ഉള്‍പ്പെടെ 741 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകള്‍ പുറത്തു വന്നു. കേന്ദ്ര വ്യോമായാന സഹ മന്ത്രി ജയന്ത് സിന്‍ഹ, മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ആര്‍ കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ചയ് ദത്തിന്റെ ഭാര്യ മാന്യത, രാജ്യത്തെ പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യ തുടങ്ങി നിരവധി കോര്‍പ്പറേറ്റ് വ്യവസായികളും ഉള്‍പ്പെടുന്ന ഒരു കോടിയിലേറെ രഹസ്യ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. കോടികളുടെ നികുതി വെട്ടിച്ചുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ രഹസ്യ രേഖകളാണിവ.
നികുതിയിളവുകളും ഇടപാടുകള്‍ക്ക് സ്വകാര്യതയുമുള്ള വിദേശ രാജ്യങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  വിശദാംശങ്ങളാണ് പാരഡൈസ് രേഖകള്‍ എന്ന പേരില്‍  പുറത്തായത്.
ബര്‍മുഡയിലെ ആപ്പ്ള്‍ബൈ, സിംഗപ്പൂരിലെ ഏഷ്യസിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നികുതിയില്ലാതെ നിക്ഷേപം നടത്താവുന്ന 19 രാജ്യങ്ങളില്‍ സമ്പന്നരായ പ്രമുഖര്‍ പൂഴ്ത്തിവെച്ച കള്ളപ്പണത്തിന്റെ കണക്കുകളാണ് പാരഡൈസ് രേഖകളിലുള്ളത്.
മൊത്തം 13.4 ദശലക്ഷം രേഖകളാണ് ഇത്തരത്തില്‍ ലഭിച്ചത്. ജര്‍മ്മന്‍ പത്രമായ സെദോഷ് സയ്‌തോങിന് ലഭിച്ച ഈ രേഖകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ (ഐ.സി.ഐ.ജെ) സഹായത്തോടെ, ലോകത്താകമാനമുള്ള 96 മാധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്ന് അന്വേഷിച്ചു പുറത്തു കൊണ്ടുവരികയായിരുന്നു
ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ്. മൊത്തം 180 രാജ്യക്കാരുടെ കള്ളപ്പണ നിക്ഷേപ രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍, 19ാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ പേരും രേഖകളിലുണ്ട്.
Next Story

RELATED STORIES

Share it